Monday 11 November 2019

*മുത്ത്‌നബി ﷺ*

             
ﻭﺭﻭﻯ ﻋﻦ ﻋﻠﻰ ﺑﻦ ﺃﺑﻰ ﻃﺎﻟﺐ- ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ- ﺃﻧﻪ ﻗﺎﻝ: ﻟﻢ ﻳﺒﻌﺚ اﻟﻠﻪ ﺗﻌﺎﻟﻰ ﻧﺒﻴّﺎ ﻣﻦ ﺁﺩﻡ ﻓﻤﻦ ﺑﻌﺪﻩ ﺇﻻ ﺃﺧﺬ ﻋﻠﻴﻪ اﻟﻌﻬﺪ ﻓﻰ ﻣﺤﻤﺪ- ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ- ﻟﺌﻦ ﺑﻌﺚ، ﻭﻫﻮ ﺣﻰ، ﻟﻴﺆﻣﻨﻦ ﺑﻪ ﻭﻟﻴﻨﺼﺮﻧﻪ، ﻭﻳﺄﺧﺬ اﻟﻌﻬﺪ ﺑﺬﻟﻚ ﻋﻠﻰ ﻗﻮﻣﻪ.ﻭﻫﻮ ﻣﺮﻭﻯ ﻋﻦ اﺑﻦ ﻋﺒﺎﺱ ﺃﻳﻀﺎ ﺫﻛﺮﻫﻤﺎ اﻟﻌﻤﺎﺩ ﺑﻦ ﻛﺜﻴﺮ ﻓﻰ ﺗﻔﺴﻴﺮﻩ. ﻭﻗﻴﻞ: ﺇﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻟﻤﺎ ﺧﻠﻖ ﻧﻮﺭ ﻧﺒﻴﻨﺎ ﻣﺤﻤﺪ- ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ- ﺃﻣﺮﻩ ﺃﻥ ﻳﻨﻈﺮ ﺇﻟﻰ ﺃﻧﻮاﺭ اﻷﻧﺒﻴﺎء ﻋﻠﻴﻬﻢ اﻟﺴﻼﻡ، ﻓﻐﺸﻴﻬﻢ ﻣﻦ ﻧﻮﺭﻩ ﻣﺎ ﺃﻧﻄﻘﻬﻢ اﻟﻠﻪ ﺑﻪ ﻓﻘﺎﻟﻮا: ﻳﺎ ﺭﺑﻨﺎ، ﻣﻦ ﻏﺸﻴﻨﺎ ﻧﻮﺭﻩ؟ ﻓﻘﺎﻝ اﻟﻠﻪ ﺗﻌﺎﻟﻰ: ﻫﺬا ﻧﻮﺭ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻠﻪ، ﺇﻥ ﺁﻣﻨﺘﻢ ﺑﻪ ﺟﻌﻠﺘﻜﻢ ﺃﻧﺒﻴﺎء، ﻗﺎﻟﻮا: ﺁﻣﻨﺎ ﺑﻪ ﻭﺑﻨﺒﻮﺗﻪ ﻓﻘﺎﻝ اﻟﻠﻪ ﺗﻌﺎﻟﻰ: ﺃﺷﻬﺪ ﻋﻠﻴﻜﻢ؟ ﻗﺎﻟﻮا: ﻧﻌﻢ. ﻓﺬﻟﻚ ﻗﻮﻟﻪ ﺗﻌﺎﻟﻰ: ﻭَﺇِﺫْ ﺃَﺧَﺬَ اﻟﻠَّﻪُ ﻣِﻴﺜﺎﻕَ اﻟﻨَّﺒِﻴِّﻴﻦَ ﻟَﻤﺎ ﺁﺗَﻴْﺘُﻜُﻢْ ﻣِﻦْ ﻛِﺘﺎﺏٍ ﻭَﺣِﻜْﻤَﺔٍ ﺛُﻢَّ ﺟﺎءَﻛُﻢْ ﺭَﺳُﻮﻝٌ ﻣُﺼَﺪِّﻕٌ ﻟِﻤﺎ ﻣَﻌَﻜُﻢْ ﻟَﺘُﺆْﻣِﻨُﻦَّ ﺑِﻪِ ﻭَﻟَﺘَﻨْﺼُﺮُﻧَّﻪُ ﺇﻟﻰ ﻗﻮﻟﻪ: ﻭَﺃَﻧَﺎ ﻣَﻌَﻜُﻢْ ﻣِﻦَ اﻟﺸَّﺎﻫِﺪِﻳﻦَ. (المواهب اللدنية:١/٤٤)
〰️〰️〰️〰️〰️〰️〰️〰️〰️〰️

അലി(റ)നെ തൊട്ട് നിവേദനം ചെയ്യപ്പെടുന്നു: ആദം  നബി(അ)യോടും ശേഷമുള്ള ഒരോ നബിയോടും ഒരു കരാറ് ചെയ്തിട്ടല്ലാതെ അല്ലാഹു അവരെ പ്രവാചകന്മാരായി നിയോഗിച്ചിട്ടില്ല. ആ കരാറ് ഇപ്രകാരമാണ്: 'ഓരോ പ്രവാചകരും ജീവിച്ചിരിക്കെ മുത്ത് നബി? നിയോഗിക്കപ്പെട്ടാല്‍  ആ പ്രവാചകന്‍ തിരുനബി?യേ വിശ്വസിക്കുകയും, സഹായിക്കുകയും ചെയ്യണം. ഇതെ ഉടമ്പടി ഓരോ നബിമാരും അവരുടെ സമൂഹത്തോട് ചെയ്യുകയും വേണം. ഈ കാര്യം ഇബ്‌നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.


ഇപ്രകാരവും പറയപ്പെട്ടിരിക്കുന്നു: 'അല്ലാഹു തആല മുത്ത്‌നബി?യുടെ പ്രകാശം സൃഷ്ടിച്ചപ്പോള്‍ ആ നൂറിനോട് മറ്റുള്ള അമ്പിയാക്കളുടെ പ്രകാശങ്ങളിലേക്ക് നോക്കാന്‍ അല്ലാഹു കല്‍പിച്ചു. അപ്പോള്‍ നബി?യുടെ പ്രകാശം അവരെ പൊതിഞ്ഞു. അല്ലാഹു നബി?യുടെ പ്രകാശം കൊണ്ട് അവരെ സംസാരിപ്പിച്ചു. അവര്‍ ചോദിച്ചു: അല്ലാഹുവേ! ആരുടെ പ്രകാശമാണ് ഞങ്ങളെ പൊതിഞ്ഞത്?


അല്ലാഹു പറഞ്ഞു: അത് അബ്ദുല്ലയുടെ മകനായ മുഹമ്മദ് ?ന്റെ പ്രകാശമാണ്. നിങ്ങള്‍ അവിടുത്തെക്കൊണ്ട് വിശ്വസിക്കുകയാണെങ്കില്‍ നിങ്ങളെ ഞാന്‍ പ്രവാചകന്മാരാക്കാം.


അവര്‍ പറഞ്ഞു: ഞങ്ങള്‍ അവിടുത്തെക്കൊണ്ടും, അവിടുത്തെ പ്രവാചകത്വം കൊണ്ടും വിശ്വസിച്ചിരിക്കുന്നു.


അല്ലാഹു: ഞാന്‍ നിങ്ങളുടെ മേലില്‍ സാക്ഷി നില്‍കട്ടേ?


അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചു.


ഈ വിഷയമാണ് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞത്:



وَإِذْ أَخَذَ اللَّـهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُم مِّن كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنصُرُنَّهُ  قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا ۚ قَالَ فَاشْهَدُوا وَأَنَا مَعَكُم مِّنَ الشَّاهِدِينَ ﴿آل عمران:٨١﴾


(അല്ലാഹു പ്രവാചകന്മാരോടു കരാര്‍ വാങ്ങിയ സന്ദര്‍ഭം സ്മരണീയമത്രേ: ഞാന്‍ നിങ്ങള്‍ക്കു വേദവും തത്ത്വജ്ഞാനവും നല്‍കുകയും എന്നിട്ട് നിങ്ങള്‍ വശമുള്ളതിനെ അംഗീകരിച്ചുകൊണ്ട് ഒരു ദൂതന്‍ വരികയുമാണെങ്കില്‍ നിങ്ങളദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്തേ പറ്റൂ. അല്ലാഹു ചോദിച്ചു: നിങ്ങള്‍ സമ്മതിച്ചുവോ എന്റെ ഉടമ്പടി പാലിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുവോ? ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു എന്നവര്‍ പ്രതികരിച്ചു. അല്ലാഹു പറഞ്ഞു: എങ്കില്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുക; ഞാനും നിങ്ങളൊന്നിച്ചു സാക്ഷിയാകുന്നു. (ആരും ഇംറാന്‍:81))

(അല്‍മവാഹിബുല്ലദുന്‍യാ:1/44)


മഹമ്മദ് ശാഹിദ് സഖാഫി